ബാക്കിയുള്ളവര്‍ മണ്ടന്മാരാണെന്ന് കരുതരുത്, മര്യാദയ്ക്ക് സംസാരിക്കണം': താരങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍!


 മോഹന്‍ലാല്‍ എത്തുന്ന ബി​ഗ് ബോസ് വീക്കെന്‍ഡ് എപ്പിസോഡിനു ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങളുടെ ഭാഷ ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിക്കഴിഞ്ഞു.

അസഭ്യ വാക്കുകള്‍ നിരന്തരം ഉപയോഗിക്കുന്ന താരങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിക്കുകയാണ് മോഹന്‍ലാല്‍. റോബിന്‍, റിയാസ്, ജാസ്മിന്‍ തുടങ്ങിയ മത്സരാര്‍ഥികള്‍ പ്രയോ​ഗിക്കുന്ന അസഭ്യ വാക്കുകള്‍ക്ക് നേരെ വിമര്‍ശനവുമായി മോഹന്‍ലാല്‍

ബി​ഗ് ബോസ് ഷോയ്ക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് തന്നെ മര്യാദയ്ക്ക് സംസാരിക്കാന്‍‌ കഴിയുന്നവര്‍ മാത്രം വീട്ടില്‍ നിന്നാല്‍ മതിയെന്നുമാണ് ജാസ്മിന്‍, റോബിന്‍, റിയാസ് എന്നിവരെ ശാസിച്ചുകൊണ്ട് മോഹന്‍ലാല്‍‌ പറയുന്നത്.

ഇങ്ങനെയാണോ സ്വന്തം വീട്ടിലും ഭാഷ ഉപയോ​ഗിക്കുന്നതെന്ന് മോഹന്‍ലാല്‍ റിയാസിനോട് ചോ​ദിക്കുന്നു. മര്യാദയ്ക്ക് സംസാരിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രം വീട്ടില്‍ തുടര്‍ന്നാല്‍ മതിയെന്നും ബാക്കിയുള്ളവര്‍ മണ്ടന്മാരാണെന്ന് കരുതരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജാസ്മിനോടും ഇതേ രീതിയില്‍ മോഹന്‍ലാല്‍ സംസാരിക്കുന്നുണ്ട്.