Uncategorized
റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു: മെഹ്നാസിന് ദുബായില്‍ മറ്റൊരു ബന്ധമുണ്ടെന്ന ആരോപണവുമായി കുടുംബം
-->
ഈ പെണ്‍കുട്ടിയ്ക്കു ജോലി വാങ്ങി നല്‍കാന്‍ മെഹ്നാസ് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. ദുബായില്‍, റിഫ ജോലി ചെയ്തിരുന്ന കടയില്‍ മെഹ്നാസെത്തി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കുറച്ച് സമയത്തിന് ശേഷം, റിഫ കരഞ്ഞുകൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇതിന് പിന്നാലെ, മെഹ്നാസും സുഹൃത്ത് ജംഷാദും, റിഫയും മറ്റൊരു പെണ്‍കുട്ടിയ്ക്കൊപ്പം ഇരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇവിടെ വച്ച് ഇവര്‍ ഏറെ നേരം സംസാരിക്കുകയും തുടര്‍ന്ന്, റിഫ കണ്ണു തുടച്ചു കൊണ്ടു ഇറങ്ങിപ്പോകുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം, പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ റിഫയുടെ മൃതദേഹം എത്തിക്കണമെന്നും, വേഗത്തില്‍ ഖബറടക്കണമെന്നും ആര്‍ക്കായിരുന്നു നിര്‍ബന്ധം എന്ന ചോദ്യമാണ് പൊലീസ് ഉന്നയിക്കുന്നത്. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ച് മെഹ്നാസിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.
Tags affair death case Rifa Mehnu Mehnaz
Post a Comment