ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 172 ശതമാനം വർധിച്ചതായി വ്യവസായ മന്ത്രി
ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 172 ശതമാനം വർധിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് അൽ യൂസഫ് പറഞ്ഞു. പത്താമത് ഒമാൻ-ഇന്ത്യ ജോയന്റ് കമീഷൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്കുള്ള യാത്രക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപബന്ധങ്ങൾ വികസിപ്പിക്കുന്നതിനായുള്ള വാർഷികസമ്മേളനമാണ് ന്യൂഡൽഹിയിൽ നടക്കാൻപോകുന്നത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 2021ൽ 1.2 ശതകോടി ഡോളറിലെത്തി, 2020നെ അപേക്ഷിച്ച് 172 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി രണ്ട് ശതകോടി ഡോളറിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 172 ശതമാനം വർധിച്ചതായി വ്യവസായ മന്ത്രി
ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 172 ശതമാനം വർധിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് അൽ യൂസഫ് പറഞ്ഞു.പത്താമത് ഒമാൻ-ഇന്ത്യ ജോയന്റ് കമീഷൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്കുള്ള യാത്രക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപബന്ധങ്ങൾ വികസിപ്പിക്കുന്നതിനായുള്ള വാർഷികസമ്മേളനമാണ് ന്യൂഡൽഹിയിൽ നടക്കാൻപോകുന്നത്.ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 2021ൽ 1.2 ശതകോടി ഡോളറിലെത്തി, 2020നെ അപേക്ഷിച്ച് 172 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി രണ്ട് ശതകോടി ഡോളറിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post a Comment