‘നല്ല കളിക്കാർ ഉള്ള ഒരു മികച്ച ടീമാണ് ബെംഗളൂരു’ : കിബു വികുന
ഇന്ന് നടക്കുന്ന 2020-21 ഇന്ത്യൻ സൂപ്പർ ലീഗ് അറുപത്തിയഞ്ചാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ ഏഴു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളിൽ ബെംഗളൂരു എഫ്‌സി ജയിച്ചപ്പോൾ ഒരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിജയം സ്വന്തമാക്കി. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു.നിലവിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ബെംഗളൂരു എഫ്‌സി ഐഎസ്‌എൽ റാങ്കിങ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ വിജയിച്ച ബെംഗളൂരു നാല് സമനിലകളും നാല് തോൽവികളും നേടി. സീസണിലെ രണ്ടാം പകുതിയിൽ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ്. പതിനൊന്നു മത്സരങ്ങളിൽ നിന്നായി രണ്ടു വിജയവും നാലു സമനിലയും അഞ്ചു വിജയവുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. റാങ്കിങ്ങിൽ മുന്നിലാണെങ്കിലും ഒഡിഷ എഫ്‌സിക്കെതിരായ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയത്തിന് ശേഷം മറ്റൊരു വിജയം നേടാൻ ബെംഗളൂരുവിനായിട്ടില്ല. എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ വിജയവും സമനിലയും നേടാൻ ബ്ലാസ്റ്റേഴ്സിനായിരുന്നു. ഇരു ടീമുകളുടെയും അവസാന മത്സരം സമനിലയിലാണ് അവസാനിച്ചത്.“നല്ല കളിക്കാർ ഉള്ള ഒരു മികച്ച ടീമാണ് ബെംഗളൂരു. സാഹചര്യങ്ങൾ വ്യത്യസ്തമാണ്, പക്ഷേ ഞങ്ങൾ എല്ലാ ഗെയിമുകൾക്കും ഒരേ രീതിയിൽ ഒരുങ്ങുകയാണ്. ഒരു നല്ല ഗെയിം കളിക്കാനും ഞങ്ങളുടെ പ്രതിരോധവും ആക്രമണവും മെച്ചപ്പെടുത്താനും വിജയിക്കാനും ശ്രമിക്കുന്നു. അവർക്ക് നല്ല വിദേശ താരങ്ങളും ഇന്ത്യൻ കളിക്കാരും ഉണ്ട്. ” അദ്ദേഹം പറഞ്ഞു.
Post a Comment